കൊച്ചി: എറണാകളം വെൽഫെയർ സർവീസും മാൻ കാൻകോറും സംയുക്തമായി
30 ഭിന്നശേഷിക്കാർക്ക് സസ്യ നഴ്‌സറി പരിപാലനത്തിൽ പരിശീലനം നൽകി. പരിശീലനം കഴിഞ്ഞവർക്ക് അങ്കമാലി ചമ്പന്നൂർ പഞ്ചായത്തിൽ തുറന്ന നഴ്‌സറിയുടെ ഉദ്ഘാടനം വി മാൻ ഫിൽസ് പ്രസിഡന്റ് ജോൺ മാൻ, റീജിയണൽ ഡയറക്ടർ സമന്ത മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. എറണാകുളം വെൽഫെയർ സർവ്വീസ് എക്‌സി. ഡയറക്ടർ ഫാ. ജോസഫ് കുളുത്തുവേലിൽ, മാൻ കാൻകോർ ഡയറക്ടർ ആൻഡ് സി.ഇ.ഒ ഡോ.
ജീമോൻ കോര, വിവേക് ജെയിൻ(സി.എഫ്.ഒ, മാൻ കാൻകോർ), പ്രതാപ് വള്ളിക്കാടൻ, മാത്യു വർഗീസ്, മാർട്ടിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |