ന്യൂയോർക്ക്: ദീപാവലി ദിനത്തിൽ ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് ദീപാവലി ദിനത്തിൽ അവധി പ്രഖ്യാപിക്കുന്നത്.
വേൾഡ് ട്രേഡ് സെന്ററിലും ദീപാവലിക്ക് മുന്നോടിയായി ആഘോഷങ്ങൾ ഗംഭീരമായി നടക്കുകയാണ്. വിവിധ വർണങ്ങൾ കൊണ്ട് വേൾഡ് ട്രേഡ് സെന്റർ കെട്ടിടം നിറഞ്ഞു. തിങ്കളാഴ്‌ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യൻ വംശജരായ അമേരിക്കക്കാരടക്കം അറുന്നൂറിലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |