തൃശൂർ: ശക്തൻ സ്റ്റാൻഡിൽ കോർപറേഷൻ കൊണ്ടുവന്ന അശാസ്ത്രീയ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ഇന്നലെ നടത്തിയ പണിമുടക്ക് യാത്രക്കാരെ വലച്ചു. അതേസമയം പണമുടക്കിൽ നിന്ന് ഏതാനും ബസുകൾ വിട്ടുനിന്നു. ചില ബസുകളും തൊഴിലാളികളും വിട്ടുനിന്നത് ശരിയായില്ലെന്ന് യോഗം വിലയിരുത്തി. അവരോട് സഹതാപമാണുള്ളത്. പ്രശ്‌നം പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ ജില്ലയിൽ മുഴുവൻ വാഹനങ്ങളും നിറുത്തിവച്ച് സമരത്തിന് തയ്യാറാകണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ കെ.വി. ഹരിദാസ്, സണ്ണി കെ.പി, രാജേഷ് (സി.ഐ.ടി.യു), എ.സി. കൃഷ്ണൻ, എം.എം. വത്സൻ, കെ. ഹരീഷ്, എൻ.വി. മോഹനൻ (ബി.എം.എസ്), കെ.കെ. ഹരിദാസ് (എ.ഐ.ടി.യു.സി), ഷംസുദ്ദീൻ വി.എ, ബാബു എ.ആർ, സുനി (ഐ.എൻ.ടി.യു.സി) എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |