കൊച്ചി: അയ്യായിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന 'ക്യൂൻ ഒഫ് അറേബ്യൻ സീ കൊച്ചി 24' എന്ന മാസ്ഡ്രിൽ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടും. ഫോർട്ട്കൊച്ചി മുതൽ ആലുവ വരെ 35 സ്‌കൂളുകളിലെ കുട്ടികൾ അണിനിരക്കും. തൃക്കാക്കര മേരിമാതാ സ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്ന ഐസക് ജോൺസണിന്റെ നേതൃത്വത്തിലാണ് കുട്ടികളെ ഡാൻസ് ഉൾപ്പെടെ പരിശീലിപ്പിക്കുന്നത്.
10 ബാൻഡ്, ഫ്രീ ഹാൻഡ് എക്‌സർസൈസ് (കലസ്തനീസ്), സൂംബ, മാസ് ഡിസ്‌പ്ലേ, സ്‌കിറ്റ് എന്നിവയാണ് മാസ് ഡ്രില്ലിലെ മറ്റിനങ്ങൾ.
അദ്ധ്യാപകരുടെ സംഘം 35 സ്‌കൂളുകളിലും കുട്ടികളെ സംഘങ്ങളാക്കി തിരിച്ച് പരിശീലനം നൽകി. ഇന്നലെ മുതൽ പരിശീലനം മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കുട്ടികളാണ് പരിശീലനത്തിനെത്തിയത്.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി പങ്കെടുത്ത യോഗത്തിൽ ഗ്രൗണ്ടിന്റെയും സമീപപ്രദേശങ്ങളുടെയും ഉൾപ്പെടെ മുന്നൊരുക്കങ്ങളുടെ ചുമതല ഡി.ഡി.ഇയ്ക്ക് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |