ചിറ്റൂർ: ഗവ. കോളേജ് കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പാലക്കാടും സംയുക്തമായി ഇന്റർ കോളേജ് ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. പവർ ഗ്രിഡ് കോർപ്പറേഷൻ എൻജിനീയർ ജോമി സേവ്യർ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.റെജി ഉദ്ഘാടനം നിർവഹിച്ചു. ഏഴോളം കോളേജുകൾ പങ്കെടുത്ത മത്സരത്തിൽ ഗവ. വിക്ടോറിയ കോളേജ് ഒന്നാം സ്ഥാനവും യുവക്ഷേത്ര കോളേജ് രണ്ടാം സ്ഥാനവും നേടി. ബെസ്റ്റ് ഡിബേറ്ററായി വിക്ടോറിയ കോളേജിലെ എസ്.അശ്വനി, മേഴ്സി കോളേജിലെ റെയ്ന ഷെറിൻ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. പ്ലേസ്‌മെന്റ് സെൽ കൺവീനർ ഡോ.സി.യു.രേഷ്മ, എം.വി.വിജയകൃഷ്ണൻ, ജോമി സേവ്യർ, ശാന്ത നടേശൻ, പി.സുരേഷ്, എൻ.എസ്.ബ്രിജേഷ്, കെ.ആർ.സുരേഖ, ഫാത്തിമ സിബ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |