തൃശൂർ: തൃശൂർ വെസ്റ്റ് ഉപജില്ലാ കലോത്സവം നവംബർ 18 മുതൽ 21 വരെ അന്തിക്കാട് ഹൈസ്‌കൂൾ, കെ.ജി.എം, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തൻ പീടിക എന്നിവിടങ്ങളിലായി നടക്കും. കലോത്സവ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പബ്ലിസിറ്റി കൺവീനർ കെ.കെ. പ്രദീപ് മാസ്റ്ററിൽ നിന്ന് ലോഗോ സ്വീകരിച്ച് പ്രകാശനം നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അദ്ധ്യക്ഷനായി. വി.ആർ. ഷീല, ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് എന്നിവർ പ്രസംഗിച്ചു. അന്തിക്കാട് ഗവ. സ്‌കൂളിലെ വിദ്യാർത്ഥി പി.എൻ. മഹിൻ മാധവാണ് ലോഗോ രൂപകൽപ്പന നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |