കൊച്ചി: ശരിയായ സാങ്കേതികവിദ്യ ശരിയായ വ്യക്തികൾക്ക് ലഭ്യമാക്കിയാൽ അത്ഭുതകരമായ മാറ്റങ്ങൾ സാദ്ധ്യമാകുമെന്ന് ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്ക് ആൻഡ് എൻ.സി.എച്ച്.ടി സി.ഒ.ഒയുമായ ജസ്റ്റിൻ ജേസുദാസ് പറഞ്ഞു. ടൈ കേരളയുടെ ടൈകോൺ കേരള 2024 ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജേക്കബ് ജോയ് അദ്ധ്യക്ഷത വഹിച്ചു. ഇൻക്ലുസിസ് സഹസ്ഥാപകൻ റോബിൻ ടോമി, നിപ്മർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു, ഫൗണ്ടേഷൻ ഫോർ ഇന്റർനാഷണൽ റിഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എൻപവർമെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സിന്ധു വിജയകുമാർ, ഏണസ്റ്റ് ആൻഡ് യംഗ് പാർട്ണർ രാജേഷ് നായർ
എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |