കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 97-ാം വാർഷികവും മലയാള ഭാഷാ സമ്മേളനവും സമഗ്ര സംഭാവന പുരസ്‌കാര സമർപ്പണവും നാളെ മുതൽ മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10.30ന് പ്രൊഫ.എം. തോമസ് മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. 2023ലെ സമഗ്ര സംഭാവനാപുരസ്‌കാരം പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ നാടകകൃത്ത് സി.എൽ. ജോസിന് സമർപ്പിക്കും. മൂന്നിന് നടക്കുന്ന സമാപനസമ്മേളനം പ്രൊഫ എം.കെ സാനു. ഉദ്ഘാടനം ചെയ്യും. പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി നെടുമുടി ഹരികുമാർ, ശ്രീമൂലനഗരം മോഹൻ, പി.യു. അമീർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |