കൊച്ചി: ചലനശേഷി നഷ്ടപ്പെട്ട വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യംവച്ച് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന 'ഉയരെ'പാരാപ്ലീജിയ പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപന സമ്മേളനം നവംബർ രണ്ടിന് വൈകിട്ട് 4.30ന് എറണാകുളം ടൗൺഹാളിൽ നടക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അദ്ധ്യക്ഷതവഹിക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ.പി.മുജീബ് റഹ്മാൻ പദ്ധതി പ്രഖ്യാപനം നടത്തും. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.എ. മജീദ്, ജനറൽ സെക്രട്ടറി അയൂബ് തിരൂർ, ജനറൽ കൺവീനർ കെ.കെ. ബഷീർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |