പയ്യാവൂർ: ഏരുവേശി കോട്ടക്കുന്നിൽ താമസിക്കുന്ന നിർദ്ധനകുടംബാംഗമായ പഴയംപള്ളിൽ സണ്ണിയുടെ ഭാര്യ മിനിയുടെ
ചികിത്സക്കായി നെല്ലിക്കുറ്റിയിലെ മലബാർ ലോട്ടസ് ക്ലബ് വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച ധനഹായം കൈമാറി. സണ്ണിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ റെജി ഏബ്രഹാം കുറുമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ കാരമയിൽ തുക കൈമാറി. ബിജു അടുപ്പുകല്ലിങ്കൽ, വിജയൻ തേളുകാലായിൽ, മനോജ് ചെറുശേരി എന്നിവർ നേതൃത്വം നൽകി. തലച്ചോറിലെ ഞരമ്പുകൾ ദ്രവിച്ചു പോകുന്ന മോട്ടോ ന്യൂറോ ഡിസീസ് എന്ന രോഗം ബാധിച്ച് വർഷങ്ങളോളമായി ചികിത്സ തുടരുന്ന മിനിയുടെ ജീവിതം വീൽചെയറിന്റെ സഹായത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്. മിനിയുടെ ചികിത്സക്കും മൂന്നു പെൺമക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കും മറ്റുമായി ഈ കുടുംബത്തിന് ഇനിയും പണം ആവശ്യമുള്ളതിനാൽ കഴിയുന്ന സഹായങ്ങൾ എത്തിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |