കാഞ്ഞങ്ങാട്: മുൻസിപ്പൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ വനിതാ ലീഗ് 'റൈസ് ആൻ ട്രൈവ് ' ക്യാമ്പയിൻ മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് ഹാളിൽ . മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൾ റസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് മുൻസിപ്പൽ പ്രസിഡന്റ് സി എച്ച്.സുബൈദ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.സുമയ്യ വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദ്, ഭാരവാഹികളായ സക്കീന യൂസഫ്, അനീസ ഹംസ, റസിയ പടന്നക്കാട്, ഹസീന റസാക്ക്, കെ.കെ റസീന , സക്കീന ആറങ്ങാടി, , റസീയ ഗഫൂർ എന്നിവർ പ്രസംഗിച്ചു. ആയിഷ കുശാൽനഗർ സ്വാഗതവും ട്രഷറർ റഹ്മത്ത് മജീദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |