തിരുവനന്തപുരം: നടനും ഡബിംഗ് ആർട്ടിസ്റ്റുമായ പ്രൊഫ.അലിയാർ രചിച്ച 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന ജീവിതസ്മരണ പ്രകാശനം ചെയ്തു.വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മ നർത്തകി രാജശ്രീ വാര്യർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.വൈലോപ്പള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.പി ഡോ.എ.സമ്പത്ത്,സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ,കേരള സർവകലാശാല ബയോ ഇൻഫോമാറ്റിക് വിഭാഗം മേധാവിയായിരുന്ന ഡോ.അച്യുത് ശങ്കർ,കേരള സ്‌റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു,സാബു തോമസ് എന്നിവർ സംസാരിച്ചു.കേരള സ്‌റ്റേറ്റ് ബുക്ക് മാർക്കാണ് പ്രസാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |