തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള തലിച്ചാലം ആയുഷ്മാൻ ആരോഗ്യമന്ദിറിന് ചൊവ്വേരി പെട്രോൾ പമ്പിന് സമീപം 55 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം പണിയും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ കെട്ടിടത്തിന് തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ധീൻ ആയിറ്റി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹാഷിം കാരോളം, മുൻ പ്രസിഡന്റ് സത്താർ വടക്കുമ്പാട് , ഫായിസ് ബീരിച്ചേരി, എം.രജീഷ് ബാബു ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.ബിജുകുമാർ, ഓവർസിയർ ജയൻ കാര്യത്ത് , ജൂനിയർ എച്ച്.ഐ കെ.ജയറാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |