കൊച്ചി: കിൻഡർ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ഐ.വി.എഫ് ലാബിന്റെയും മറ്റു സേവനങ്ങളുടെയും ഉദ്ഘാടനം നാളെ 12ന് സിനിമ ടെലിവിഷൻ താരങ്ങളായ ശ്രീരാം രാമചന്ദ്രൻ, റബേക്ക സന്തോഷ് എന്നിവർ ചേർന്ന് നിർവഹിക്കും. കിൻഡർ ഗ്രൂപ്പ് ചെയർമാൻ വി.കെ. പ്രദീപ്കുമാർ പങ്കെടുക്കും.
രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഐ.വി.എഫ് ലാബിന്റെ പ്രവർത്തനങ്ങളും സൗകര്യങ്ങളും ജനങ്ങൾക്ക് നേരിട്ട് കാണാൻ സാധിക്കും.
കിൻഡർ ഐ.വി.എഫ് വിഭാഗത്തിലെ ഡോക്ടർമാരായ അഭിഷേക് രാധാകൃഷ്ണൻ, പ്രിയങ്ക നാരായണൻ, സി.ഇ.ഒ സതീഷ് കുമാർ, ചീഫ് എംബ്രോയോളജിസ്റ്റ് കെ.ആർ. രഞ്ജിത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |