കോട്ടയം: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബർ ഒന്ന്, രണ്ട് തീയതികളിൽ കറുകച്ചാൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, എൻ.എസ്.എസ് ജി.എച്ച്.എസ്, സെന്റ് മേരീസ് യു.പി.എസ്. കൂത്രപ്പിള്ളി, സെന്റ് മേരീസ് പാരീഷ് ഹാൾ കൂത്രപ്പിള്ളി, ചമ്പക്കര സെന്റ് ജോസഫ് യു.പി.സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവർത്തിപരിചയ,ഐ.ടി. മേളകൾ ഇതിന്റെ ഭാഗമായി നടക്കും. മേള നവംബർ ഒന്നിന് രാവിലെ 10.30ന് കറുകച്ചാൽ എൻ.എസ്.എസ്. ഗവ. എൽ.പി. സ്‌കൂളിൽ ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |