മുണ്ടക്കയം: റിയൽ എസ്റ്റേറ്റ് ബ്രോക്കർ വർക്കേഴ്സ് വെൽഫയർ അസോസിയേഷൻ സമ്മേളനം ഡി.സി.സി പ്രസിഡൻ്റ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികലമായ നയങ്ങളാണ് റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയ്ക്ക് കാരണമെന്നും അതുമൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന മേഖലയിലെ ഇടനിലക്കാരെ സർക്കാർ സംരക്ഷിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ഡബ്ല്യു.ഡബ്ല്യു.എ യൂണിയൻ പ്രസിഡന്റ് റോയ് കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണവും പ്രതിഭകളെയും മുതിർന്ന അംഗങ്ങളെയും ആദരിക്കുകയും ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ ബിനു മറ്റക്കര മെമ്പർഷിപ്പ് കാർഡ് വിതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |