ആലപ്പുഴ: രഹസ്യ വിവരത്തെ തുടർന്ന് പൊലീസും എക്സൈസും ചേർന്ന് ആലപ്പുഴ ബീച്ചിൽ നടത്തിയ പരിശോധനയിൽ , രണ്ട് മാസം പ്രായമുള്ള മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്. അടഞ്ഞു കിടക്കുന്ന ഇന്ത്യൻ കോഫിഹൗസിന്റെ എതിർവശത്ത് സമാന്തര ഫ്ളൈഓവറിന്റെ നിർമ്മാണത്തിനായി കോൺക്രീറ്റ് ഗർഡറുകൾ വെച്ചിട്ടുള്ള ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.ചെടിക്ക് 50സെന്റീമീറ്ററിലധികം വലുപ്പമുണ്ട്. ഗർഡറുകൾ നിർമ്മിച്ച ശേഷം ചെറിയകമ്പികൾ കൂട്ടിയിട്ടതിന് ഇടയിലാണ് കഞ്ചാവ് കിളിർത്ത് നിൽക്കുന്നത് കണ്ടത്. കണ്ടെത്തിയ കഞ്ചാവ് ചെടികൾ ആലപ്പുഴ എക്സൈസ് സംഘം കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്. കേസ് എടുത്തു. ബീച്ചിൽ എത്തിയ സ്വദേശ വിദേശ സഞ്ചാരികൾ കഞ്ചാവ് ഉപയോഗിച്ച ശേഷം പൊതിയിൽ നിന്ന് വീണ് കിളിർത്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |