കുറ്റ്യാടി: കേരള സ്റ്റെയിറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുന്നുമ്മൽ മണ്ഡലം കൺവെൻഷനും നവാഗതർക്കുള്ള വരവേൽപ്പും അമ്പലകുളങ്ങരയിൽ വച്ച് നടന്നു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എ പി.എ.ജില്ല ജോയൻ്റ് സെക്രട്ടറി ബി.കെ.സത്യനാഥൻ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി വിനോദൻ നവാഗതരെ വരവേറ്റു. വി.പി സർവ്വോത്തമൻ ,പ്രദ്യുമ്നൻ, പി.പി.കുമാരൻ, പി.പി.മൊയ്തു, വി.എം കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.പി.കുമാരൻ(പ്രസിഡന്റ്) പി.പി.അനൂപ് കുമാർ (സെക്രട്ടറി) കെ.മോഹൻദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |