കുറ്റ്യാടി: ഉത്തർപ്രദേശിലെ റായ്ബറേലിൽ ഡിസംബർ അഞ്ചുമുതൽ 10 വരെ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 17 വയസ്സിന് താഴയുള്ള വോളിബോൾ ടീമിന് കുറ്റ്യാടി ഗ്രീൻവാലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പി.സി രവീന്ദ്രൻ, ശ്രീജേഷ് ഊരത്ത്, പി.പി മുഹമ്മദ് വേളം, ഹാഷിം നമ്പാട്ടിൽ, പി.മുസ്തഫ, കെ.പി നസിം, എ.കെ.രജീഷ്, ടി.വി അതുൽ, ജോസഫ് ഷൈവാൻ, സി.എച്ച് ഷരീഫ് (ഗ്രീൻവാലി ) എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |