റിയാദ് : സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയതോടെ സൗദി കിംഗ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ നിന്ന് പുറത്തായി അൽ നസ്ർ ക്ളബ്. കഴിഞ്ഞരാത്രി അൽ താവൂന് എതിരായ പ്രീ ക്വാർട്ടർ മത്സരത്തിലാണ് 1-0ത്തിന് അൽ നസ്ർ തോറ്റത്. മത്സരത്തിന്റെ 95-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഗോൾ തിരിച്ചടിക്കാൻ അൽ നസ്റിന് അവസരമുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റാനോ എടുത്ത കിക്ക് പോസ്റ്റിന് മുകളിലൂടെ പറന്ന് ഗാലറിയിൽ കളി പകർത്തുകയായിരുന്ന കാണിയുടെ കയ്യിലെ മൊബൈൽ ഫോൺ തെറുപ്പിക്കുകയായിരുന്നു.
അൽ നസ്റിന് വേണ്ടി ഇതിന് മുമ്പെടുത്ത 18 പെനാൽറ്റികളും വലയിലാക്കിയ ക്രിസ്റ്റ്യാനോയ്ക്ക് ആദ്യമായാണ് പിഴച്ചത്. അൽ നസ്റിലെത്തിയ ശേഷം ഒരു കിരീടത്തിൽപോലും മുത്തമിടാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |