വീണ്ടും അർദ്ധ സെഞ്ച്വറിയുമായി ഷോൺ റോജർ, കേരള - ഒഡീഷ മത്സരം സമനിലയിൽ
കൃഷ്ണഗിരി : സി.കെ നായ്ഡു ട്രോഫി ക്രിക്കറ്റിൽ കേരളവും ഒഡീഷയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ ഇന്നിങ്സിൽ 186 റൺസിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റിന് 217 റൺസെടുത്ത് നിൽക്കെയാണ് മത്സരം അവസാനിച്ചത്. കേരള നിരയിൽ ആറ് വിക്കറ്റ് നേട്ടവുമായി ഏദൻ ആപ്പിൾ ടോമും രണ്ട് ഇന്നിംഗ്സിലും അർദ്ധസെഞ്ച്വറികളുമായി ഷോൺ റോജറും (68,72*)തിളങ്ങി.ണ്ട് സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും അടക്കം 485 റൺസാണ് സീസണിലാകെ ഷോണിന്റെ സമ്പാദ്യം. ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലും മുൻനിരയിലാണ് ഷോൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |