കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പ് തിരുവമ്പാടി അസംബ്ലി നിയോജക മണ്ഡലത്തിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണ് കൺട്രോൾ റൂം നോഡൽ ഓഫീസർ. പൊതുജനങ്ങൾക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 0495 2375301 എന്ന നമ്പറിൽ അറിയിക്കാം. സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 മായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും വോട്ടർ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പറായ 1950 ൽ അറിയിക്കാമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |