കലവൂർ ഗവ.എച്ച്.എസ്.എസ് ചാമ്പ്യന്മാർ
മുഹമ്മ: ജില്ലാ സ്‌കൂൾ കായികമേളയിൽ ആലപ്പുഴ ഉപജില്ല ജേതാക്കൾ. 42 സ്വർണവും 34 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 375 പോയിന്റ് നേടിയാണ് ആലപ്പുഴ വിജയികളായത്. മേളയുടെ അവസാന ദിനം 19 സ്വർണവും 17 വെള്ളിയും എട്ട് വെങ്കലവുമടക്കം 174 പോയിന്റുകൾ കൂട്ടിച്ചേർത്തു. രണ്ടാം സ്ഥാനത്തുള്ള ചേർത്തലയ്‌ക്ക് 37 സ്വർണവും 30 വെള്ളിയും 28 വെങ്കലവുമടക്കം 333 പോയിന്റുണ്ട്. നാല് സ്വർണവും 13 വെള്ളിയും 16 വെങ്കലവുമായി 75 പോയിന്റോടെ മാവേലിക്കര ഉപജില്ലയാണ് മൂന്നാമത്. 52 പോയിന്റുമായി തുറവൂർ (മൂന്ന് സ്വർണം, ഏഴ് വെള്ളി, 12 വെങ്കലം) നാലാമതും 51 പോയിന്റുമായി ഹരിപ്പാട് (അഞ്ച് സ്വർണം, ആറ് വെള്ളി, അഞ്ച് വെങ്കലം) അഞ്ചാമതുമാണ്. സ്‌കൂളുകളിൽ 17 സ്വർണവും എഴ് വെള്ളിയും നാല് വെങ്കലവുമടക്കം 110 പോയിന്റുമായി കലവൂർ ഗവ. എച്ച്.എസ്.എസ് ചാമ്പ്യൻമാരായി. 15 സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവുമായി 106 പോയിന്റോടെ ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് രണ്ടാമതായി. 81 പോയിന്റുള്ള ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ് (12 സ്വർണം, ആറ് വെള്ളി, നാല് വെങ്കലം) മൂന്നാമതാണ്. 55 പോയിന്റുമായി ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്.എസ് (ആറ് സ്വർണം, ആറ് വെള്ളി, ഏഴ് വെങ്കലം) നാലാമതും 42 പോയിന്റുമായി അർത്തുങ്കൽ എസ്.എഫ്.എ എച്ച്.എസ്.എസ് (അഞ്ച് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം) അഞ്ചാംസ്ഥാനത്തുമാണ്.
റിപ്പോർട്ട് : സിത്താരസിദ്ധകുമാർ, സഹജൻ മുഹമ്മ
ഫോട്ടോ: മഹേഷ് മോഹൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |