ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ഭൂമി തരംമാറ്റം അദാലത്ത് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തിൽ കളക്ടർ അലക്സ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഒക്ടോബർ 30 വരെയുള്ള ഫീസിളവിന് അർഹതയുള്ള (25 സെന്റിൽ താഴെ) ഫോം 6 അപേക്ഷകളും ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഫോം 5 അപേക്ഷകളുമാണ് പരിഗണിച്ചത്. അദാലത്തിൽ 367 കേസുകൾ തീർപ്പാക്കി. ശേഷിക്കുന്നവ നവംബർ 30നുള്ളിൽ തീർപ്പാക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. സബ് കളക്ടർ സമീർ കിഷൻ, കുട്ടനാട് തഹസീൽദാർ പി.ഡി.സുധി , ഭൂരേഖ തഹസിൽദാർ ആർ.ജയേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |