കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം വിമൺ ഇന്ത്യ മൂവ്മെന്റ് വനിതാ സംഗമം സംഘടിപ്പിച്ചു. ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് നിയോജകമണ്ഡലം കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചത്. സംഗമം വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതി അംഗം കെ. ലസിത ഉദ്ഘാടനം ചെയ്തു. സുലൈഖ മാവൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരി, റഹ്മത്ത് നെല്ലൂളി, റബീബ കാരന്തൂർ, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി, അഷ്റഫ് കുട്ടി മോൻ, സീനത്ത് കുറ്റിക്കാട്ടൂർ, കെ ഷർജിന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |