മുഹമ്മ: മുഹമ്മ എസ്.ഡി ഗ്രന്ഥാലയത്തിൽ പ്രതിമാസ പരിപാടികളുടെ ഭാഗമായി എനിക്കു മരണമില്ല വയലാർ അനുസ്മരണവും ആലാപന സന്ധ്യയും സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ അനുസ്മരണ പ്രഭാഷണം നടത്തി.ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മ രവീന്ദ്രനാഥ്, എം.എസ്.ശശിധരൻ എന്നിവർ സംസാരിച്ചു. ഡി.പ്രസന്നൻ,കെ.ആർ.അജിത്ത്കുമാർ എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.എസ്.പ്രമോദ് ദാസ് സ്വാഗതവും ലൈബ്രേറിയൻ പി.ആനന്ദൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |