കൊച്ചി: സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസത്തിൽ ഇന്ത്യയുടെ ധനകമ്മി 4.75 ലക്ഷം കോടി രൂപയായി. നടപ്പുവർഷം ലക്ഷ്യമിടുന്ന മൊത്തം ധനകമ്മിയുടെ 29 ശതമാനമാണിത്. ആദ്യ അർദ്ധ വർഷത്തിലെ വരുമാനം 12.65 ലക്ഷം കോടി രൂപയാണ്. മൊത്തം ചെലവ് സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്ന തുകയുടെ 44 ശതമാനമായ 21.1 ലക്ഷം കോടി രൂപയാണ്. കേന്ദ്ര സർക്കാർ പദ്ധതി ചെലവുകളിൽ വലിയ കുറവ് വരുത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |