ആലപ്പുഴ:സബർമതി ചാരിറ്റബിൾ സൊസൈറ്റിയുടെ ചലച്ചിത്ര കലാ മിത്ര പുരസ്കാരത്തിന് മോളി കണ്ണമാലി, മാധ്യമ മിത്ര പുരസ്കാരത്തിന് പി.ആർ സുമേരൻ, കാരുണ്യ മിത്ര പുരസ്കാരത്തിന് ബ്രദർ ആൽബിൻ എന്നിവരെ തിരഞ്ഞെടുത്തു. നവംബർ 1ന് ആലപ്പുഴ പ്രസ് ക്ലബ് ഹാളിൽ ജില്ല സിവിൽ ജഡ്ജ് പ്രമോദ് മുരളി ഉദ്ഘാടനം ചെയ്യും.സബർമതി ചെയർമാൻ രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. നടൻ ജോയി കെ. മാത്യു മുഖ്യാതിഥിയാകും.നടനും നിർമ്മാതാവുമായ റ്റോം സ്കോട് അവാർഡ് വിതരണം നടത്തും.രാജു പള്ളിപ്പറമ്പിൽ, ജോസഫ് മാരാരിക്കുളം, ടോം ജോസഫ് ചമ്പക്കുളം,എം.ഇ ഉത്തമക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |