പവൻ വില 520 രൂപ വർദ്ധിച്ച് 59.520 രൂപയായി
കൊച്ചി: ആഗോള വിപണിയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ സ്വർണ വില പവന് 520 രൂപ വർദ്ധിച്ച് 59.520 രൂപയിലെത്തി. ഗ്രാമിന്റെ വില 65 രൂപ ഉയർന്ന് 7,440 രൂപയായി. തനിത്തങ്കത്തിന്റെ വില കിലോയ്‌ക്ക് 83.5 ലക്ഷം രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,778 ഡോളറായി, ഇന്നലെ രൂപയുടെ മൂല്യം 84.07 രൂപയിലേക്ക് താഴ്‌ന്നതും വില ഉയർത്തി. നവംബർ അഞ്ചിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് രാജ്യാന്തര വില 2,800 ഡോളർ കവിഞ്ഞേക്കും.
ദീപാവലി പൂർവ വില്പനയിൽ കുതിപ്പ്
വില റെക്കാഡുകൾ കീഴടക്കി കുതിക്കുമ്പോഴും ദീപാവലി ദിനത്തിൽ ജുവലറികളിൽ മികച്ച വില്പന ദൃശ്യമായി. സ്വർണം വാങ്ങുന്നതിന് ഏറ്റവും മികച്ച മുഹൂർത്തമായി കണക്കാക്കുന്ന ധൻതേരസിൽ വില്പനയിൽ പത്ത് ശതമാനത്തിലധികം വില്പന വളർച്ച ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |