കല്ലമ്പലം: യു.എ.ഇയിലെ ഡീസന്റ്മുക്ക് പ്രവാസി അസോസിയേഷൻ വാർഷികവും ഓണാഘോഷവും വിവിധ കലാപരിപാടികളോടെ അജ്മാനിൽ നടന്നു. ഡി.പി.എ ആക്ടിംഗ് പ്രസിഡന്റ് മുബാഷ് അദ്ധ്യക്ഷനായി. സിയാദ് സ്വാഗതം പറഞ്ഞു. അജ്‌മാൻ റോയൽ ഫാമിലി മെമ്പർ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് സഹീദ് റാഷിദ് ഹുമൈയ്ദ് അൽ നുഐമി, സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി,ഡോ.സിയാദ് അബ്ദുൽ ഹക്കീം തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.ഡി.പി.എ ജനറൽസെക്രട്ടറി ഷിറാസ്,വൈസ് പ്രസിഡന്റ് നവാസ് സലിം, ജോയിന്റ് സെക്രട്ടറി റിയാസ് കബീർ,ഇയാസ്,റിയാസ് അലി,പ്രോഗ്രാം കോഓഡിനേറ്റർമാരായ ജാഫർ ഖാൻ, ഷെറിൻ ബംഗ്ലാവിൽ,ജസീം ജലാൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |