തിരുവല്ല : യു.ആർ.ഐ പീസ് സെന്ററിന്റെ കേരളീയം - 2024 മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റവ.ഡോ.ഏബ്രഹാം സഖറിയാ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് ശാമുവൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, പ്രോഗ്രാം കൺവീനർ ഏ.വി.ജോർജ്, പ്രിൻസിപ്പൽ മറിയം തോമസ്, വർഷമോൾ എസ്, റോയി വർഗീസ്, ഷെൽട്ടൺ വി.റാഫേൽ എന്നിവർ പ്രസംഗിച്ചു. ആദിത്യ എ.എൻ മലയാള ഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. കേരളപ്പിറവി ക്വിസ് മത്സര വിജയികളായ അർച്ചന ആർ റാവു, ആർഷ രാജ്, വർഷ പ്രകാശ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |