തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗക്കാരായ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'സമന്വയം" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 19ന് വള്ളക്കടവ് കൺവെൻഷൻ സെന്ററിൽ നടക്കും.പരിപാടിയുടെ നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി യോഗം ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ഉദ്ഘാടനം ചെയ്തു.നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷാജിദ നാസർ അദ്ധ്യക്ഷയായി.കമ്മിഷൻ അംഗം എ.സൈഫുദ്ദീൻ ഹാജി, കൗൺസിലർമാരായ സെറാഫിൻ ഫ്രെഡി, ഐറിൻ ദാസ്, പ്രൊഫ. അബ്ദുൾ അയൂബ്, ജസ്റ്റിൻ മാത്യു, പാട്രിക് മൈക്കിൾ, എസ്.എം.ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.പാട്രിക് മൈക്കിൾ (ചെയർമാൻ), എം.കെ.അഷ്‌റഫുദ്ദീൻ (വൈസ് ചെയർമാൻ), അലീം കൈരളി (ജനറൽ കൺവീനർ), പുഷ്പം ചെറിയാൻ (കൺവീനർ), പ്രൊഫ. അബ്ദുൾ അയൂബ് (കോഓർഡിനേറ്റർ) എന്നിവർ ഭാരവാഹികളായുള്ള സംഘാടക സമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |