ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കൽ വേണ്ടെന്നും, വിളക്കുകൾ തെളിക്കണമെന്നും ആം ആദ്മി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. കോൺഗ്രസിന് പിന്നാലെ കേജ്‌രിവാളും ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് ഭൂരിപക്ഷ സമുദായത്തെ ഉപദേശിക്കുകയാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ. ഡൽഹിയിലെ വായു മലിനീകരണത്തിനിടെ പടക്കം പൊട്ടിക്കൽ ചൂടേറിയ രാഷ്ട്രീയവിഷയമായി മാറിയിരിക്കുകയാണ്. ആം ആദ്മി പാർട്ടി 'വിളക്കുകൾ തെളിക്കൂ,പടക്കം വേണ്ട' എന്നു പേരിട്ട പ്രചാരണപരിപാടിക്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചിരുന്നു.
47 കോടി പിഴയിട്ടു
ഡൽഹിയിലെ വായു നിലവാര സൂചിക വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. രാജ്യതലസ്ഥാനത്ത് പടക്ക വിൽപനയ്‌ക്കും പൊട്ടിക്കലിനും നിരോധനമുണ്ട്. മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി ഈമാസം ഡൽഹി ട്രാഫിക് പൊലീസ് പ്രത്യേക ഡ്രൈവ് നടത്തി. പുക പരിശോധനാ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തത് അടക്കം 47000ൽപ്പരം നിയമലംഘനങ്ങൾ കണ്ടെത്തി. 47 കോടിയോളം രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |