കോന്നി : ഉപജില്ലാ ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,പ്രവൃത്തി പരിചയ, ഐ ടി മേളകളിൽ കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച പ്രകടനത്തോടെ ഉപ ജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളെന്ന നേട്ടവും ലഭിച്ചു. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ് നേട്ടം കൈവരിച്ചത്. കുട്ടികളെ പ്രാപ്തരാക്കിയ അദ്ധ്യാപകർ,അനദ്ധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരെ പ്രിൻസിപ്പൽ ജി.സന്തോഷ്, ഹെഡ്മിസ്ട്രസ്സ് എസ്.എം.ജമീലാ ബീവി, പി.ടി.എ പ്രസിഡന്റ് എൻ.അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |