പന്തളം : ഡിജി കേരളം കുളനട ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർൽമോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാദേവി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഉണ്ണികൃഷ്ണപിള്ള, വാർഡ് മെമ്പർമാരായ ബിജു പരമേശ്വരൻ, അഡ്വ.സുജിത്ത്, സാറാമ്മ കുഞ്ഞുകുഞ്ഞ്, മിനിസാം, ബിന്ദു, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചാന്ദ്നി , ജൂനിയർ സൂപ്രണ്ട് രമാദേവി, അയനി സന്തോഷ്, നിർമ്മല തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |