ഓച്ചിറ: ജോലി വാഗ്ദാനം നൽകി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ പിടിയിലായി. കുണ്ടറ ഇളംമ്പള്ളൂർ വിഷ്ണുഭവനത്തിൽ രതിഷിന്റെ ഭാര്യ വിഷ്ണുപ്രിയ(31), മരുത്തടി കന്നിമേൽച്ചേരിയിൽ ബംഗ്ലാവിൽ വീട്ടിൽ വിനോദിന്റെ ഭാര്യ മിദ്യദത്ത്(34) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഓച്ചിറ ക്ലാപ്പന സ്വദേശിയുടെ മകൾക്ക് തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ശരിയാക്കി നൽകാം എന്നു പറഞ്ഞ് പ്രതികൾ എഴുപതിനായിരം രൂപ കൈപ്പറ്റുകയും തുടർന്ന് ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ അപ്പോയിൻമെന്റ് ലെറ്റർ കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഒന്നാം പ്രതിയായ വിഷ്ണുപ്രിയയെ കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് ചവറ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇവർ വീണ്ടും തട്ടിപ്പ് നടത്തിയത്. ഓച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർ ഇബ്രഹിംകുട്ടിയുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ മാരായ അനു, സെബിൻ, സബീദ, ഷംന എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |