ചേർത്തല: വി.ഡി സതീശൻ സ്റ്റൈൽ കേരളത്തിൽ ഓടില്ലെന്നും നിക്ഷേധാത്മകതയും അഹങ്കാരവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആരെക്കുറിച്ചും എന്ത് തറ വർത്തമാനവും പറയുന്ന ആളാണ് പ്രതിപക്ഷ നേതാവ്. മറ്റുള്ളവരോട് ബഹുമാനമില്ല.അദ്ദേഹം കോൺഗ്രസിന്റെ ശവക്കല്ലറ പണിയുന്നു.കെ.പി.സി.സി പ്രസിഡന്റിനെ മൂലയ്ക്കിരുത്തുന്നു.സുധാകരൻ മിടുക്കനും ധൈര്യശാലിയുമാണ്. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങണം.വാർത്ത ഉണ്ടാക്കിയതു കൊണ്ട് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല.കഴിഞ്ഞ യു.ഡി.എഫ് സർക്കാർ തന്നെ ജയലിലടയ്ക്കാൻ ശ്രമിച്ചു സുധീരന്റെ ആവശ്യ പ്രകാരമായിരുന്നു ഇത്. കോൺഗ്രസിനോട് ഒരു വിരോധമില്ല.രമ്യയും രാഹലും അനുവാദം ചോദിച്ചിട്ടില്ലെന്നു ഹസൻ പറഞ്ഞത് അടവു നയം.മുൻകൂട്ടി അനുവാദം വാങ്ങി ആർക്കും വരാം.രാഹുലിനും രമ്യയ്ക്കും വരാം.എന്നാൽ ചില നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുന്നു.കോൺഗ്രസിന് മുന്നേയും പുറകേയും പോയിട്ടില്ല.കേരളത്തിൽ ഇടതുപക്ഷം അടുത്ത തവണയും ഭരണത്തിൽ വരും.ഇത് അവരുടെ ഭരണത്തിന്റെ നേട്ടമെന്ന് അവകാശപ്പെടുന്നില്ല.കോൺഗ്രസിന്റെ യോജിപ്പില്ലായ്മയും തമ്മിൽത്തല്ലുമാണ് ഇതിന് കാരണമാവുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |