കൊച്ചി: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ഇവിടെ നിന്ന് വിജയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് എ.ഐ.വൈ.എഫ് നേതാവ് എ.എസ്. ബിനോയിയുടെ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദ്ദേശം.
വോട്ടെടുപ്പ് ദിനത്തിൽ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്ന് ഹർജിയിൽ ആരോപിക്കുന്നു. ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി പ്രചാരണത്തിനിടെ അഭ്യർത്ഥിച്ചു, സുഹൃത്ത് വഴി സുരേഷ്ഗോപി വോട്ടർമാർക്ക് പെൻഷൻ വാഗ്ദാനം ചെയ്തു. ഇതിനായി തനിക്കു ലഭിക്കുന്ന പെൻഷൻ തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി. വോട്ടറുടെ മകൾക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകി തുടങ്ങിയ ആരോപണങ്ങളുമുണ്ട്. ഇതെല്ലാം വോട്ടർമാർക്ക് നൽകിയ കൈക്കൂലിയും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവുമായതിനാൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |