#മത്സരരംഗത്ത് ആറ് പേർ,
തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ അന്തിമ പട്ടിക പ്രകാരം മത്സര രംഗത്ത് ആറു പേർ. പ്രചാരണ വഴികളിൽ നിറയുന്നത് പൂരം കലക്കൽ വിവാദം. വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തി പൂരം പ്രതിസന്ധിയിലാക്കുന്നത് കേന്ദ്ര സർക്കാരാണെന്ന് ആരോപിച്ച് ഇന്നലെ തൃശൂരിൽ പ്രതിഷേധ സംഗമം നടത്തിയ എൽ.ഡി.എഫ്, തിരിച്ചടിയ്ക്കാനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടി.
അടുത്ത വർഷത്തെ പൂരം താൻ നടത്തുമെന്ന സുരേഷ് ഗോപി പറഞ്ഞപ്പോൾ, അത് നടക്കില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ വെല്ലുവിളിച്ചു. പൂരം കലക്കൽ വിവാദത്തിൽ സുരേഷ് ഗോപിയുടേത് പ്രകോപനപരമായ പരാമർശമാണെന്നും മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വ്യക്തമാക്കി.. പ്രാദേശിക നേതാക്കളും പൂരം വിഷയം തന്നെയാണ് പ്രചാരണത്തിന് ഉയർത്തിക്കാട്ടുന്നത്. തൃശൂരിൽ നടന്ന എൽ.ഡി.എഫ് പ്രതിഷേധ സംഗമത്തിന്റെ ബാനറുകൾ ചേലക്കര മണ്ഡലത്തിലും പ്രചരിച്ചിരുന്നു.
പൂരത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് എൽ.ഡി.എഫ് പ്രതിഷേധ സംഗമത്തിൽ) എ.വിജയരാഘവൻ
പറഞ്ഞു.. ഇനിയുള്ള പൂരങ്ങളിൽ അത് ആവർത്തിക്കാതിരിക്കാനുള്ള നടപടി സർക്കാർ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥ
തലത്തിലെ പരിചയക്കുറവ് കൊണ്ട് പോരായ്മയുണ്ടായാൽ അതന്വേഷിക്കണം. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |