തൃശൂർ: വഴിയിൽ തടസമുണ്ടെങ്കിൽ സെൻസർ വഴി തിരിച്ചറിഞ്ഞ് ശബ്ദമുണ്ടാക്കും. കാഴ്ചവൈകല്യമുള്ളവർക്ക് മാള സൊക്കോർസോ സി.ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനികളുടെ സമർപ്പണമാണ് ഈ സ്മാർട്ട് ഷൂ. അൾട്രാസോണിക് ശബ്ദതരംഗങ്ങൾ വഴിയാണ് പ്രവർത്തനം.
അൾട്രാസോണിക് സെൻസർ, ശബ്ദം പുറപ്പെടുവിക്കുന്ന ബസർ, സെൻസറിൽ നിന്നുളള സന്ദേശങ്ങൾ സ്വീകരിക്കുന്ന ആർഡ്വിനോ, സർക്യൂട്ടിലേക്ക് പവർ നൽകുന്ന ബാറ്ററി (9 വോൾട്ട്) എന്നിവയാണ് ഷൂസിലുള്ളത്. ഇതെല്ലാം ചേർത്ത് അഞ്ഞൂറ് രൂപയോളമേ ചെലവ് വരൂവെന്ന് പ്ലസ് വൺ വൺ ബയോമാത്‌സ് വിദ്യാർത്ഥിനികളായ ജെ. നിരഞ്ജന, അൽഗ ജിന്നി എന്നിവർ പറയുന്നു.
അന്ധർക്ക് വെള്ളവടിക്ക് പകരം ഷൂ നൽകിയാൽ അത് കൂടുതൽ സഹായകരമാകും. കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ കഴിയുമെന്നതും വളരെ കനം കുറഞ്ഞതാണെന്നതുമാണെന്ന് സവിശേഷതകൾ. കാഴ്ചപരിമിതിയുള്ളവർക്ക് സ്വയംപര്യാപ്തരാകാനും ഉപയോഗിക്കാനുളള എളുപ്പവുമാണ് മറ്റ് പ്രത്യേകതകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |