പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വൈലോങ്ങരയിലെ എസ്.എൻ.ഡി.പി പെരിന്തൽമണ്ണ യൂണിയന് കീഴിലെ ചെരക്കാപറമ്പ് ഈസ്റ്റ് ശാഖ മെഡിവിഷൻ ലാബുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശാഖാ സെക്രട്ടറി ഇ.കെ. മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. നിഷ സതീഷ്, മുഹമ്മദ് നിസാർ, ബിന്ദു , ശോഭ, പ്രേമൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കൺവീനർ എം. സഹദേവൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |