മലപ്പുറം;വണ്ടൂർ ഗവ. താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ അസഭ്യം പറയുകയും ഡ്യൂട്ടി റൂമിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ചെയ്ത സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹികളായ ഡോ. പി.എം. ജലാൽ, ഡോ:കെ.എം. ജാനിഫ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ടിന്റെ അനുമതിയില്ലാതെ രോഗികളെ പരിശോധിക്കുന്ന വീഡിയോയെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ആശുപത്രി പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തിന് ഡോ: യഹ്യ ബാസിത് , ഡോ:എ.എം. ജയനാരായണൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സോളി പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |