വണ്ടൂർ : വയനാട് ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി വണ്ടൂരിൽ നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. മുൻ മന്ത്രി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. നിയമസഭാമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ബി. മുഹമ്മദ് റസാഖ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. വേണുഗോപാൽ, അജിത്ത് കൊളാടി, സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം വി.പി. സാനു, എൽ.ഡി.എഫ് നേതാക്കളായ എൻ. കണ്ണൻ,
പി. മുരളീധരൻ, നാസർ ഡിബോണ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |