പോരുവഴി : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെയും ശാസ്താംകോട്ട എം.ടി.എം.എം മിഷൻ ഹോസ്പിറ്റലിന്റെയും നേത്രത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ 1 മണി വരെ കോവൂർ ബോയ്സ് ഹൈസ്കൂളിൽ വച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തുന്നു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് അജുലാൽ സംഘടനാ സന്ദേശം നൽകും. എസ്.എൻ.ഇ .എഫ് യൂണിയൻ പ്രസിഡന്റ് യു.അനിൽകുമാർ അദ്ധ്യക്ഷനാകും. സെക്രട്ടി എൽ.ലിന സ്വാഗതം പറയും. യൂണിയൻ സെക്രട്ടറി റാം മനോജ്, യോഗം ഡയറക്ടർ ബോർഡു മെമ്പർ വി.ബേബികുമാർ എന്നിവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |