കൊട്ടാരക്കര: കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന നിയമം കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിലെ നെൽകർഷകരെയും പ്രതിസന്ധിയിലാഴ്ത്തി. ജില്ലയുടെ നെല്ലറയായ പാട്ടുപുരയ്ക്കൽ ഏലായിൽ കൊയ്യറായി കിടക്കുന്ന അമ്പതേക്കറോളം വയലിൽ സാധാരണ കൊയ്തുകാരെ കിട്ടാത്തതിനാൽ ജില്ലാ പഞ്ചയാത്തിന്റെ കൊയ്ത്തു യന്ത്രം കൊണ്ടു വന്നാണ് കൊയ്യാറുള്ളത്. കൊയ്ത്തു യന്ത്രം കൊണ്ടു വരുന്നത് ജില്ലാ പഞ്ചായത്തിന്റെ ലോറിയിലാണ്. സാധാരണ പഞ്ചായത്ത് ലോറി വരുന്നതിന് ഏലാ സമിതി രണ്ടായിരം രൂപയാണ് വണ്ടി വാടക ഇനത്തിൽ കൊടുക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് പതിനഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കില്ല. അതിൻ പ്രകാരം കൊയ്ത്തു യന്ത്രം കൊണ്ടുവരുന്നതിന് സ്വകാര്യ ലോറി പിടിക്കേണ്ടി വരും. സ്വകാര്യ ലോറിക്ക് 6000 രൂപയാണ് വാടക നൽകേണ്ടത്. അതു താങ്ങാൻ പാടശേഖര സമിതിക്കു കഴിയില്ല. അതോടെ ഏലാസമിതി പാകമായി കിടക്കുന്ന നെൽക്കതിരുകൾ കൊയ്യാനാകാതെ ബുദ്ധിമുട്ടിലായി. സർക്കാരോ ,കൃഷി വകുപ്പോ, ജില്ലാ പഞ്ചായത്തോ ,മുൻകൈ എടുത്ത് വാടകയുടെ കാര്യത്തിൽ തീരുമാനമായെങ്കിൽ മാത്രമേ നെൽകതിരുകൾ കൊയ്തെടുക്കാൻസാധിക്കുവെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |