കൊല്ലം: വൈദ്യുതി ബോർഡിലെ ഇലക്ടിസിറ്റി വർക്കർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പ്രൊമോഷനുകളും
ക്ഷാമബത്തയും നിഷേധിക്കുന്നത് തൊഴിലാളി ദ്രോഹ നടപടിയാണെന്നും ക്ഷാമബത്ത കുടിശ്ശിക നൽകുമെന്ന പ്രഖ്യാപനം വൈദ്യുതി ബോർഡിൽ നടപ്പാക്കാത്തത് വിവേചനമാണെന്നും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ്
ദിലീപ് കുമാർ പറഞ്ഞു. വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം പവർഹൗസിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ സെക്രട്ടറി
സി. പ്രദീപ് കുമാർ, ഡിവിഷൻ സെക്രട്ടറി കെ. ബിജു, സംസ്ഥാന കൗൺസിൽ അംഗം ഷാജി, ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ സരോഷ്, ജുഡി, ഷാഹിദ, ദിവ്യരാജ് എന്നിവർ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |