മാഡ്രിഡ്: തെക്കുകിഴക്കൻ സ്‌പെയിനിൽ പ്രളയത്തിൽ 72 മരണം. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയും കാറ്റുമാണ് പ്രളയത്തിലേക്ക് നയിച്ചത്. നിരവധി പേരെ കാണാതായി. 1,55,000 വീടുകളിൽ വൈദ്യുതി വിതരണം നഷ്ടമായി. തെരുവുകൾ വെള്ളക്കെട്ടിലായതോടെ നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. മരിച്ചവരിൽ 70 പേരും വാലൻസിയ പ്രവിശ്യയിലുള്ളവരാണ്. സമീപത്തെ കാസ്റ്റില്ല - ലാ മാഞ്ച മേഖലയിലാണ് മറ്റ് രണ്ട് മരണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |