വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മിക്ക സർവേ ഫലങ്ങളിലും ഇരുവരും ഒപ്പത്തിനൊപ്പം. തിരഞ്ഞെടുപ്പിൽ ഇന്ത്യൻ - അമേരിക്കൻ വോട്ടർമാരുടെ പങ്കും നിർണായകമാണ്. യു.എസ് രാഷ്ട്രീയത്തിൽ സജീവമായ ഇന്ത്യൻ - അമേരിക്കൻ വംശജർ സാധാരണ ഡെമോക്രാറ്റിക് പാർട്ടിയോട് ചായ്‌വുള്ളവരാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഇന്ത്യൻ വംശജയാണെന്ന പ്രത്യേകതയുമുണ്ട്. കമല ജയിച്ചാൽ യു.എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഇന്ത്യൻ വംശജ തുടങ്ങിയ റെക്കാഡുകൾ പിറക്കും.
ഇത്തവണയും ഡെമോക്രാറ്റിക് പാർട്ടിയ്ക്കാണ് ഇന്ത്യൻ - അമേരിക്കൻ വംശജരുടെ മുൻഗണന. എന്നാൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. ട്രംപിനുള്ള പിന്തുണ ഉയർന്നിട്ടുണ്ട്.
ഇന്ത്യൻ വംശജർ - 52 ലക്ഷം
1. യു.എസിലെ ഇന്ത്യൻ വംശജർ - 52 ലക്ഷം
2. വോട്ടവകാശമുള്ളവർ - 23 ലക്ഷം
3. യു.എസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹം. മെക്സിക്കൻ - അമേരിക്കൻ വംശജർ മുന്നിൽ
# ഇന്ത്യൻ - അമേരിക്കൻ വോട്ടർമാർ ആർക്കൊപ്പം ?
കമല - 61%
ട്രംപ് - 32%
(കാർനെഗി എൻഡോവ്‌മെന്റ് സർവേ ഫലം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |