നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ടെക്നിക്കൽ, ഹെഡ് ടോൾ ഓപ്പറേഷൻ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. യോഗ്യരായവർക്ക് എൻഎച്ച്എഐയുടെ ഔദ്യോഗിക വൈബ്സൈറ്റിൽ (nhai.gov.in) പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. നവംബർ അഞ്ച് വരെ അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ ഇന്ത്യൻ സർവകലാശാലകളിൽ നിന്നോ അല്ലെങ്കിൽ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ ബിടെക്ക് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിഗിൽ ബിടെക് ബിരുദമോ നേടിയതിന്റെ വിവരങ്ങളും അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്. വാഹന ആനുകൂല്യം ഉൾപ്പടെ പ്രതിവർഷം 29 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.
രണ്ട് വർഷത്തെ കരാർ നിയമനമാണിത്. തുടർന്ന് കാലാവധി ദീർഘിപ്പിക്കുകയോ അല്ലെങ്കിൽ ഉദ്യോഗാർത്ഥിയുടെ പ്രകടനം അനുസരിച്ച് കരാർ നീട്ടുകയോ ചെയ്യും. 55 വയസിനുമുകളിലുളളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. ഉദ്യോഗാർത്ഥികൾക്ക് സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ,സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ ഗതാഗത മേഖലയുമായി ബന്ധപ്പെട്ടുളള സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 20 വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |