മികച്ച വിദ്യാഭ്യാസം, നല്ലൊരു ജോലി... എല്ലാവരും ആഗ്രഹിക്കുന്നതും കഷ്ടപ്പെടുന്നതും ഇതു രണ്ടിനും വേണ്ടിയാണ്. പക്ഷേ, ഇതുരണ്ടും കിട്ടുകയാണ് പ്രശ്നം. എത്രരൂപ മുടക്കിയാലും ചിലപ്പോൾ നിരാശമാത്രമായിരിക്കും ഫലം. ഈ അവസരത്തിലാണ് നിങ്ങളെ സഹായിക്കാൻ തയ്യാറായി 'മൈ ട്യൂട്ടർ' എത്തുന്നത്. പേരുപോലെ ട്യൂഷനാണ് പ്രധാനമെങ്കിലും നിരവധിപേർക്കാണ് സ്ഥാപനം ഒട്ടുംമോശമല്ലാത്ത വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നത്. കൊവിഡ് കാലത്ത് തുടങ്ങിയ സ്ഥാപനം ഇന്ന് വളർച്ചയുടെ പാതയിലാണ്. കേരളത്തിൽ ഒട്ടാകെ മൈ ട്യൂട്ടറുടെ സേവനം ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടമാണ് സ്ഥാപനത്തിന്റെ ആസ്ഥാനം.
എല്ലാത്തിനും കാരണം കൊവിഡ്
തിരുവനന്തപുരം സ്വദേശി സമിൻ സത്യാദാസാണ് മൈ ട്യൂട്ടറിന് പിന്നിലെ ബുദ്ധികേന്ദ്രം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഭാഗ്യദോഷം കൊണ്ട് സർക്കാർ ജോലി ലഭിച്ചില്ല. അങ്ങനെ ട്യൂഷൻ ഫീൽഡിലേക്ക് അദ്ദേഹവുമെത്തി. 2009 മുതൽ ട്യൂഷൻ രംഗത്ത് സജീവമായിരുന്നു സമിൻ. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ അദ്ധ്യാപനം. കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിന് ശിഷ്യഗണങ്ങളുണ്ട്. കൊവിഡ് സമയമായതോടെ എല്ലാം ബ്ലോക്കായി.കെട്ടകാലം മാറി നല്ലകാലം വരുമോ എന്ന് ഒരുറപ്പും ഇല്ല. പക്ഷേ നിരാശനാകാൻ സമിൻ തയ്യാറായില്ല. കൊവിഡിനുമുമ്പുതന്നെ ഓൺലൈൻ ട്യൂഷൻ നൽകിയിരുന്ന അദ്ദേഹം ആ രംഗത്ത് കൂടുതൽ ശ്രദ്ധിക്കാൻ തന്നെ തീരുമാനിച്ചു.
ഓൺലൈൻ ട്യൂഷന് ആവശ്യക്കാർ കൂടി. സാദ്ധ്യത തിരിച്ചറിഞ്ഞതോടെ 2021 ൽ കമ്പനിയായി തന്നെ രജിസ്റ്റർ ചെയ്തു. 'Tutoring minds educational services' എന്നായിരുന്നു കമ്പനിയുടെ പേര്. രാജ്യത്തൊട്ടാകെ അറിയപ്പെടുന്ന ഒരു സ്ഥാപനമാക്കി വളർത്തുക എന്ന ലക്ഷ്യമായിരുന്നു കമ്പനി തുടങ്ങിയതിനുപിന്നിലുണ്ടായിരുന്നത്. ഇപ്പോൾ കേരളത്തിൽ ഏറക്കുറെ മുഴുവനായും സേവനം നൽകാൻ കമ്പനിക്ക് ആകുന്നുണ്ട്. അധികം വൈകാതെ തന്നെ മറ്റുസംസ്ഥാനങ്ങളിലേക്കും മൈ ട്യൂട്ടറിന്റെ പേരെത്തുമെന്നാണ് പ്രതീക്ഷ. ആ നിലയിലേക്കാണ് സ്ഥാപനത്തിന്റെ വളർച്ച.
എല്ലാം പഠിപ്പിക്കും, വീട്ടിലെത്തി
കൊവിഡ് ഭീതി ഒഴിഞ്ഞ് സാധാരണ നിലയിലായതോടെ ഹോം ട്യൂഷൻ രംഗം വീണ്ടും സജീവമായി. ഇപ്പോൾ ഹോം ട്യൂഷനുതന്നെയാണ് ആവശ്യക്കാർ കൂടുതലും. മൈ ട്യൂട്ടറിന്റെ അദ്ധ്യാപകർ വീട്ടിലെത്തി ആവശ്യപ്പെടുന്ന വിഷയങ്ങൾ പഠിപ്പിച്ചുതരും. എൽകെജി മുതൽ പിജി വരെയുള്ള എല്ലാക്ലാസുകൾക്കും ട്യൂഷൻ ലഭിക്കും. എങ്കിലും കൂടുതൽ ആവശ്യക്കാർ 8,9,10,+1,+2 ക്ളാസുകളിലേക്കാണ്. കൂടുതൽ പേർക്കും ആവശ്യം കണക്ക് , സയൻസ് വിഷങ്ങളും. ഡ്രോയിംഗ് ഉൾപ്പെടെയുള്ളവയ്ക്കും ട്യൂഷൻ ലഭിക്കും. എൻജിനീയറിംഗ് ഡ്രോയിംഗും ഇതിൽ ഉൾപ്പെടും.
അദ്ധ്യാപികയെ വേണോ, അദ്ധ്യാപകനെ വേണേ എന്ന് വിദ്യാർത്ഥികൾക്കും വീട്ടുകാർക്കും തീരുമാനിക്കാം. വീട്ടുകാരുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ട്യൂഷൻ സമയം ക്രമീകരിക്കുന്നത്. ഒന്നിൽകൂടുതൽ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന രീതി മൈ ട്യൂട്ടറിന് ഇല്ല. ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം നൽകും. എങ്കിലേ പ്രതീക്ഷിച്ച നിലയിലേക്ക് കുട്ടിയുടെ നിലവാരം ഉയർത്താൻ കഴിയൂ.
ജോലിനൽകും
ട്യൂഷന് ആവശ്യക്കാർ കൂടിയതോടെ ട്യൂട്ടർമാരുടെ എണ്ണവും കൂട്ടേണ്ടിവന്നു. ട്യൂഷൻ ഫീൽഡിൽ നേരത്തേ ഉള്ളതിനാൽ നിരവധി അദ്ധ്യാപകരെ പരിചയമുണ്ട്. അവരെയും ഉപയോഗിച്ചുതുടങ്ങി. ഇപ്പോൾ ധാരാളം പേർ അദ്ധ്യാപകരാകാൻ താൽപ്പര്യപ്പെട്ട് വിളിക്കുന്നുണ്ട്. സ്വകാര്യ സ്കൂൾ അദ്ധ്യാപകരും റിട്ടയർ ചെയ്തവരും എൻജിനീയറിംഗ് വിദ്യാർത്ഥികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. മികച്ച അക്കാഡമിക് നിലവാരമുള്ള എൻജിനീയറിംഗ് വിദ്യാർത്ഥികളെ മാത്രമേ അദ്ധ്യാപകരായി നിയമിക്കൂ എന്നത് മൈ ട്യൂട്ടറിന്റെ ഉറപ്പാണ്. നൂറുകണക്കിനുവരുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും നൽകുന്ന ഉറച്ച പിന്തുണയാണ് ഇതിനുളള തെളിവ്. ട്യൂട്ടോറിയൽ സ്ഥാപനങ്ങൾക്കും ആവശ്യത്തിന് അദ്ധ്യാപകരെ മൈ ട്യൂട്ടർ നൽകുന്നുണ്ട്.
ടെസ്റ്റുണ്ട്
ജോലി അന്വേഷിച്ച് നിശ്ചിത ഫീസ് അടച്ച് സ്ഥാപനത്തിൽ ബയോഡേറ്റ തന്ന് രജിസ്റ്റർ ചെയ്യുന്ന എല്ലാവരെയും ട്യൂഷനെടുക്കാൻ നിയോഗിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. ഇവരെക്കുറിച്ച് വ്യക്തമായി തിരക്കിയതിനുശേഷം ഇവരുടെ അദ്ധ്യാപന രീതി പരീക്ഷിച്ചുനോക്കും. സ്ഥാപനവുമായി ഏറെ അടുപ്പമുള്ള രക്ഷിതാക്കളുടെ വീടുകളിലാവും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ മിക്കപ്പാേഴും നടക്കുക. അതിൽ ഓകെയാണെങ്കിൽ ട്യൂഷനായി നിയോഗിക്കും. അവിടെയും തീരുന്നില്ല പരീക്ഷണം. ഒരു വീട്ടിലെത്തിയാൽ ആദ്യദിവസം ഒരുമണിക്കൂർ അദ്ധ്യാപകൻ കുട്ടിക്ക് ഡെമോ ക്ളാസ് എടുത്തുനൽകണം. കുട്ടി ആവശ്യപ്പെടുന്ന പാഠഭാഗമാകണം എടുത്തുനൽകേണ്ടത്. ഇതുകൂടി വിജയകരമായി പൂർത്തിയായാലേ ശമ്പളം പറ്റുന്ന അദ്ധ്യാപകരാകാൻ കഴിയൂ.
ഫീസ്
ട്യൂഷൻ ആവശ്യപ്പെട്ട് ഒരാൾ മൈ ട്യൂട്ടറെ വിളിച്ചാൽ ലൊക്കേഷൻ എവിടെയാണെന്ന് വ്യക്തമായി മനസിലാക്കും. ആ സ്ഥലത്തിന് ഏറ്റവും അടുത്തുളള അദ്ധ്യാപകനെ ട്യൂഷന് നിയോഗിക്കുന്നതിനുവേണ്ടിയാണിത്. അദ്ധ്യാപകനെക്കുറിച്ചുള്ള വിവരവും അയാൾ എപ്പോൾ എത്തുമെന്നും സ്ഥാപനത്തിൽ നിന്ന് രക്ഷിതാക്കളെ വിളിച്ചറിയിക്കും. ക്ലാസ് ഇഷ്ടപ്പെട്ടാൽ നമുക്ക് സ്ഥാപനത്തിനെ അറിയിക്കാം. തുടർന്ന് 650 രൂപ കൊടുത്ത് രക്ഷിതാവ് സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം. ഇതല്ലാതെ മറ്റൊന്നും സ്ഥാപനത്തിന് നൽകേണ്ടതില്ല. അതോടെ ആ അദ്ധ്യാപകന്റെ സേവനം പൂർണമായി ലഭിക്കും. അദ്ധ്യാപകന് ശമ്പളം നൽകേണ്ടത് വീട്ടുകാർ നേരിട്ടാണ്. ഒരുമണിക്കൂറിന് ഇരുനൂറുരൂപയാണ് ഈടാക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ളാസുകൾക്ക് ഒരുമണിക്കൂർ 250 രൂപയാണ് ഈടാക്കുന്നത്.
ഫോണ്‍: +91 94465 39179
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |